സിയാച്ചിനില്‍ മഞ്ഞുമലകള്‍ ഇടിഞ്ഞുവീണു മരണപ്പെട്ട മലയാളി സൈനികന് അഖിലിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഭൗതികദേഹം പാങ്ങോട് ആര്‍മി ക്യാമ്പ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 7.30 ന് വിലാപയാത്രയായി ഭൗതികദേഹം ജന്മനാടായ പൂവച്ചലിലേക്ക് കൊണ്ടു പോകും. തുടര്‍ന്ന് കുഴക്കാട് എല്‍പിഎസ് സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
കരസേനയിൽ നായിക്ക് ആയ അഖിൽ നഴ്സിംഗ് അസിസ്റ്റന്റ് ആണ്. പതിനൊന്നു വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. അഖിൽ അടങ്ങിയ നാലാംഗ യൂണിറ്റ് ചൊവ്വാഴ്ച തംഗ്ധർ സെക്ടറിൽ പട്രോളിംഗ് നടത്തുന്നതിനിടെ മഞ്ഞുമലയിടിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു.
ഗീതുവാണ് ഭാര്യ. മകൻ ദേവരതിന്റെ ഒന്നാം പിറന്നാളിന് നാട്ടിലെത്തിയിരുന്ന അഖിൽ ഒക്ടോബറിലാണ് ജോലിസ്ഥലത്തേക്കു മടങ്ങിയത്. പിതാവ് സുദർശന കുമാർ കൂലിപ്പണിക്കാരനാണ്. സഹോദരൻ:എസ്.എസ്. അക്ഷയ് തിരുവനന്തപുരം എ.ആർ.ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ്.
Discussion about this post