ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾ സംബന്ധിച്ച വിശേഷങ്ങൾ ചർച്ചയാവുന്നു. മെയ് 29 ന് ആരംഭിക്കുന്ന പ്രി വെഡിംഗ് ആഘോഷങ്ങൾ കപ്പലിലാണ് നടക്കുകയെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കപ്പലിലെ പാർട്ടികളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജീവിതം ഒരു യാത്രയാണ്’ എന്ന് ഇറ്റാലിയൻ ഭാഷയിൽ എഴുതിയ ഇൻവിറ്റേഷൻ കാർഡിലാണ് പാർട്ടികൾ സംബന്ധിച്ച വിശദവിവരങ്ങൾ ഉള്ളത്. മെയ് 29-ന് ഉച്ചയ്ക്ക് 12 മണിക്ക് വെൽക്കം ലഞ്ചോട് കൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ഇതിന് ക്ലാസിക് ക്രൂയിസ് ഡ്രസ്സ് കോഡാണ് നൽകിയിരിക്കുന്നത്.
വൈകുന്നേരം 6.30 മുതൽ സ്റ്റാറി നൈറ്റ് എന്ന പരിപാടി നടക്കും. ഇതിന് വെസ്റ്റേൺ രീതിയിലുള്ള സാധാരണ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ഇതോടെ ആദ്യ ദിവസത്തെ ആഘോഷങ്ങൾ അവസാനിക്കും. മെയ് 30-ന് രാവിലെ 11 മണിക്ക് എ റോമൻ ഹോളിഡേ എന്ന പേരിലാണ് ആഘോഷങ്ങൾ. ഇത് രാത്രി ഏഴ് മണി വരെ നീണ്ടുനിൽക്കും. ടൂറിസ് ചിക് ഡ്രസ്സ് കോഡാണ് ഇതിന് ധരിക്കേണ്ടത്. അതിനുശേഷം രാത്രി ഒരു മണി വരെ ‘ലാ ഡോൾസെ ഫാർ നിയെന്റെ’ എന്ന പേരിലുള്ള ആഘോഷം നടക്കും. രാത്രി ഒരു മണി മുതൽ ടോഗാ പാർട്ടിയാണ്. പ്രാചീന റോമിന്റെ വസ്ത്രങ്ങളിൽ (ബെഡ്ഷീറ്റിൽ നിന്നുണ്ടാക്കുന്ന വസ്ത്രങ്ങൾ) നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാകുന്ന ഗ്രീക്കോ-റോമൻ കോസ്റ്റിയൂമാണ് ഈ പാർട്ടിയിൽ ധരിക്കേണ്ടതത്രേ.
‘വി ടേൺസ് വൺ അണ്ടർ ദ സൺ’ എന്ന പരിപാടിയോട് കൂടിയാണ് മെയ് 31-ന്റെ ആഘോഷങ്ങൾ തുടങ്ങുക. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരേയുള്ള ആഘോഷത്തിന് ‘പ്ലേഫുൾ’ എന്നാണ് ഡ്രസ്സ് കോഡ് നൽകിയിരിക്കുന്നത്. അന്നുതന്നെ ‘ലാ മാസ്ക്യുറാഡെ’, ‘പാരഡൺ മൈ ഫ്രഞ്ച്’ എന്നീ ആഘോഷങ്ങളും നടക്കും. അവസാന ദിവസമായ ജൂൺ ഒന്നിന്ന് വൈകുന്നേരം 5.30 മുതൽ രാത്രി 10.30 വരേയാണ് ആഘോഷങ്ങൾ. ‘ലാ ഡോൾസെ വിറ്റ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഇറ്റാലിയൻ സമ്മർ ഔട്ട്ഫിറ്റുകളാണ് അതിത്ഥികൾ ധരിക്കുക. എല്ലാ പാർട്ടികൾക്കുമായി കോടികളാവും ബോളിവുഡ് താരങ്ങളടക്കമുള്ള സെലിബ്രറ്റികൾക്ക് ചെലവാവുക.
Discussion about this post