തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധനചോര്‍ച്ച. റണ്‍വേയ്ക്ക് സമീപമുള്ള പെരിമീറ്റര്‍ റോഡിലാണ് അപകടം നടന്നത്.വിമാന ഇന്ധനം കയറ്റിവന്ന ഹിന്ദുസ്ഥാന്‍ കോര്‍പറേഷന്റെ ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന വാഹനം പുറംമതിലിലടിച്ച് റണ്‍വേയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഒരു വശത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആശങ്കക്ക് വകയില്ലെന്നും അധികൃതര്‍ അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
Discussion about this post