കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞതായി സിദ്ധരാമയ്യ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 ഇടത്തും ബിജെപിയാണ് ജയിച്ചത്. രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് രാജിവെച്ച കാര്യം വ്യക്തമാകുന്നത്. ജനാധിപത്യത്തെ ആദരിക്കേണ്ടതുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു
Discussion about this post