ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
സുരക്ഷാ സേനയാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പിടികൂടിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിനു കൈമാറി. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
സെപ്റ്റംബറില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കത്തിയുമായി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടിയിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ ഇയാള്‍ വിജയ് ചൗക്കിലെ ഗേറ്റ് വഴി പാര്‍ലമെന്റിനകത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിടെയാണു പിടിയിലായത്.
Discussion about this post