ഡൽഹി: പൗരത്വഭേദഗതി ബില്‍ മതധ്രൂവീകരണത്തിന് കാരണമാകുമെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവനയ്ക്ക് അമിത്ഷാ നല്‍കിയ മറുപടി വൈറലാകുന്നു. കേരളത്തില്‍ മുസ്ലീംലീഗുമായും ,മഹാരാഷ്ട്രയില്‍ ശിവസേനയുമായും സഖ്യമുണ്ടാക്കിയ മതേതരപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് അമിത്ഷാ പരിഹസിച്ചു. പൗരത്വ ഭേദഗതി ബില്‍ സാമുദായിക സ്വഭാവമാണെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാദത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ മറുപടി.
വിവാദമായ പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ തിങ്കളാഴ്ച ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു ഷാ. അര്‍ദ്ധരാത്രി കഴിഞ്ഞു 311 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. ബില്ലിനെ എതിര്‍ത്ത് 80 വോട്ടുകള്‍ രേഖപ്പെടുത്തി. പൗരത്വ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച ഏകദേശം എട്ടുമണിക്കൂറോളം നീണ്ടു.
മഹാരാഷ്ട്രയിൽ ശിവസേനയുമായി പങ്കാളികളാകുകയും കേരളത്തിലെ മുസ്ലീം ലീഗുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു, അത്തരമൊരു മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസ് ”ഷാ പറഞ്ഞു.
വിപുലമായ ഒരു ചര്‍ച്ചയ്ക്ക് ശേഷം ലോക്‌സഭ 2019 ലെ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിനെ പിന്തുണച്ച വിവിധ എംപിമാര്‍ക്കും പാര്‍ട്ടികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഈ ബില്‍ ഇന്ത്യയുടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള സ്വാംശീകരണത്തിനും മാനുഷിക മൂല്യങ്ങളിലുള്ള വിശ്വാസത്തിനും അനുസൃതമാണ്. ‘ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ .
ബില്ലിന്റെ വിവിധ വശങ്ങള്‍ ക്ഷമയോടെ വിശദീകരിച്ചതിന് പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയെ പ്രശംസിച്ചു.
2019-ലെ പൗരത്വ (ഭേദഗതി) ബില്‍ അനുസരിച്ച്, 2014 ഡിസംബര്‍ 31 വരെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളിലെ അംഗങ്ങള്‍ക്ക് പൗരത്വം നല്‍കും. അനധികൃത കുടിയേറ്റക്കാരായി ഇവരെ കണക്കാക്കില്ല എന്നതാണ് ബില്‍ വിഭാവനം ചെയ്യുന്നത്.
അടുത്ത ആഴ്ച ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.
Discussion about this post