ഡല്‍ഹി: കടല്‍ക്കൊള്ളക്കാര്‍ക്ക് ജീവപര്യന്തം തടവ് മുതല്‍ വധശിക്ഷ വരെ നല്കാന് വ്യവസ്ഥ ചെയ്യുന്ന ബില്‍ (ആന്റി മാരിടൈം പൈറസി ബില്‍) ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കടല്ക്കൊള്ളയ്ക്കിടെ ഇരകളെ കൊല്ലുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ക്കാണു വധശിക്ഷ. ചര്‍ച്ച വരും ദിവസങ്ങളില്‍ നടക്കും.
കടല്‍ക്കൊള്ളയ്ക്കു കൂട്ടുനില്ക്കുന്നവര്, ഗൂഢാലോചന നടത്തുന്നവര്‍ എന്നിവര്‍ക്ക് പരമാവധി 14 വര്‍ഷം വരെ തടവ് ലഭിക്കും.ഇവരെ അറസ്റ്റ് ചെയ്യാനും അന്വേഷണം നടത്താനുമുള്ള അധികാരം സംസ്ഥാന പൊലീസിനാണുള്ളത്. അതേസമയം ഇന്ത്യന്‍ സമുദ്രപരിധിക്കു പുറത്തുള്ള കടല്‍ക്കൊള്ളക്കാരെ നേരിടാനുള്ള അധികാരം നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും ആണ് ഉള്ളത്. ഇവയൊക്കെയാണ് ബില്ലില്‍ പറഞ്ഞിരിക്കുന്ന മറ്റ് വ്യവസ്ഥകള്‍.
Discussion about this post