പാലക്കാട് ഒറ്റപ്പാലത്ത് എല്‍.പി സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ക്ലാസ് മുറിയിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ ക്ലാസ് റൂം പൂട്ടുകയായിരുന്നു. കുട്ടിയെ തേടി രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ വിദ്യാര്‍ഥിയെ കണ്ടത്.
തിങ്കളാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനാല്‍ രക്ഷിതാക്കള്‍ അന്വേഷിച്ച് സ്കുൂളിലെത്തുകയായിരുന്നു. അപ്പോള്‍ കുട്ടിയുടെ ക്ലാസ് റൂമില്‍ കുട്ടിയെ പൂട്ടിയിട്ട നിലയില്‍ കാണുകയായിരുന്നു. സ്കൂളില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ വിവരമറിയിച്ചു. തങ്ങള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഇവര്‍ രക്ഷിതാക്കളോട് പറഞ്ഞതായാണ് വിവരം. അധ്യാപകര്‍ രക്ഷിതാാക്കളോട് മാപ്പ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ രക്ഷിതാക്കള്‍ തയ്യാറായിട്ടില്ല.
Discussion about this post