ഡല്‍ഹി :മുന്‍കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസിന്റ പ്രാഥമികാംഗത്വം രാജി വെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതികൂട്ടിലാക്കി ജയന്തി നടരാജന്റെ കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജയന്തി കോണ്‍ഗ്രസ് വിടുന്നത്.
ജയന്തിയുടെ കത്തില്‍ പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ ഗാന്ധി വഴിവിട്ട ഇടപെടല്‍ നടത്തിയതായി ആരോപിച്ചിരുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ രാഹുല്‍ ഇടപ്പെട്ടു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് തന്നെ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതായും ജയന്തി കത്തില്‍ ആരോപിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനങ്ങള്‍ നടത്തിയതിനാണ് തന്നെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റിയതെന്ന് കോണ്‍ഗ്രസ് പിന്നീട് പ്രചരിപ്പിച്ചു.ഇതില്‍ വിയോജിപ്പ് അറിയിച്ചാണ് സോണിയ ഗാന്ധിക്കു കത്ത് അയച്ചതെന്നും ജയന്തി കത്തില്‍ പറയുന്നുണ്ട്.
2013 നവംബറില്‍ അയച്ച കത്താണ് പുറത്ത് വന്നത്.
ഒഡീഷയില്‍ നിയംഗിരി കുന്നുകളിലെ ബോക്‌സൈറ്റ് ഖനനത്തിന് വേദാന്ത കമ്പനിക്ക് അനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണ്. താന്‍ രാജി വച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് തനിക്കെതിരെ വാര്‍ത്തകള്‍ ചമച്ചു. തന്റെ രാജി എന്തിനെന്ന് പാര്‍ട്ടി വിശദീകരണം നല്‍കിയില്ല. കഴിഞ്ഞ 11 മാസമായി താന്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണ്. നിരന്തരം ആക്രമിക്കപ്പെടുകയാണ്. മാധ്യമങ്ങളില്‍ അപമാനിതയായി. 2013 ഡിസംബര്‍ 20 മുതല്‍ ഇന്നുവരെ താന്‍ എന്തുകൊണ്ട് രാജിവച്ചു എന്ന് പാര്‍ട്ടിയോ നേതൃത്വമോ അന്വേഷിച്ചില്ല. തനിക്ക് അതു വിശദീകരിക്കാനുള്ള അവസരവും തന്നില്ല,
ജയന്തി നടരാജന്‍ പറയുന്നു.
അതേസമയം, ജയന്തി നടരാജന്‍ സോണിയയ്ക്കയച്ച കത്തില്‍ കേരളത്തിലെ മാധ്യമ വാര്‍ത്തകളും പരാമര്‍ശിക്കുന്നുണ്ട്. തനിക്ക് മന്ത്രിസ്ഥാനം നഷ്ടമായതു സംബന്ധിച്ച് കേരളത്തില്‍ വന്ന വാര്‍ത്തകളെ പറ്റിയാണ് പരാമര്‍ശം. പശ്ചിമഘട്ട സംരക്ഷണത്തിനായി വിജ്ഞാപനമിറക്കിയതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് വാര്‍ത്ത വന്നുവെന്നും കത്തില്‍ പറയുന്നു
ജയറാം രമേശ് കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥിതി വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി ജയന്തി നടരാജന്‍ 2011 ജൂലൈ 12 നാണ് ചുമതലയേറ്റത്.
Discussion about this post