ചെന്നൈ: മൂന്നു ദശാബ്ദക്കാലമായി രാജ്യത്ത് താമസിച്ചുവരുന്ന ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. 35 വര്‍ഷമായി രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞുവരുന്ന ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പൗരത്വ ബില്‍ ലോക്സഭയില്‍ പാസായതിനു പിന്നാലെയാണ് ശ്രീ ശ്രീ രവിശങ്കര്‍ ലങ്കന്‍ തമിഴ് വംശജര്‍ക്കായി രംഗത്തെത്തിയത്.
Discussion about this post