ബംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത ബഹിരാകാശ വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയുടെ അമ്പതാം വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അമ്പതാം ദൗത്യത്തില്‍ പിഎസ്എല്‍വി ലക്ഷ്യത്തിലെത്തിക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ഇന്നു വൈകുന്നേരം 3.28ന് ആണ് റിസാറ്റ് -2 ബിആര്‍ 1ന്റെ വിക്ഷേപണം. പിഎസ്എല്‍വിയുടെ പരിഷ്കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം നടക്കുക. റിസാറ്റിനൊപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളെയും പിഎസ്എല്‍വി ബഹിരാകാശത്തെത്തിക്കും.
രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെയാണ് പിഎസ്എല്‍വി 50-ാം യാത്രയ്ക്കൊരുങ്ങുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.
Discussion about this post