ഡല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം നരേന്ദ്രമോദി അധികാരത്തിലെത്തിയത് രാജ്യത്ത് പല തിരുത്തലുകളും നടത്താന്‍ കൂടിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. വിവാദങ്ങളെ പേടിച്ച് ശക്തമായ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ല. പൗരത്വ ഭേദഗതി ബില്‍ പാസായ ശേഷം അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥ എണ്ണം വ്യക്തമാകുമെന്നും അപ്പോള്‍ ലക്ഷക്കണക്കിനാളുകള്‍ പൗരത്വത്തിന് അപേക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്ത് വിഭജനം നടന്നത് കൊണ്ടാണ് ഈ ബില്ല് കൊണ്ടു വരേണ്ടി വന്നത്. അന്‍പത് വര്‍ഷം മുന്‍പേ ഈ ബില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഇത്രയ്ക്ക് വളാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുമ്ബോള്‍തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ശക്തിപ്പെടുകയാണ്. പ്രതിഷേധത്തെതുടര്‍ന്ന് അസമിലും ത്രിപുരയിലും കരസേന രംഗത്തിറങ്ങി. അസമില്‍ ഉള്‍ഫ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ത്രിപുരയിലും അസമിലും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post