Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘കേന്ദ്രസര്‍ക്കാരിന് നന്ദി, ഏഴ് വര്‍ഷമായി ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു’ – ദുരിതങ്ങളുടെ കഥ പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടുംബം

by Brave India Desk
Dec 12, 2019, 08:11 am IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതോടെ കേന്ദ്രസര്‍ക്കാരിനോട് നന്ദി പറഞ്ഞ് പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു കുടുംബം. ഇന്ത്യയിലെത്തിയ ഈ കുടുംബത്തിന്റെ നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹി സ്വദേശികളായ ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിന് ‘നാഗ്രിക്ത’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. നാഗരികത അഥവാ ‘പൗരന്‍’ എന്നാണ് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്. 2012-ലാണ് പാകിസ്ഥാനില്‍ നിന്ന് ഈ കുടുംബം ഇന്ത്യയിലെത്തിയത്.

നിലവില്‍ വടക്കന്‍ ഡല്‍ഹിയിലെ മജ്നു കാ തിലയിലെ ഒരു പുനരധിവാസ കോളനിയിലാണ് ഈ കുടുംബം താമസിക്കുന്നത്. ‘ഏഴ് വര്‍ഷമായി ഞങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി കാത്തിരിക്കുന്നു. പെണ്‍കുട്ടി പിറന്നതോടെ പൗരത്വം ലഭിക്കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിച്ചിരുന്നു’. നാഗ്രിക്തയുടെ അമ്മ ആരതി പറഞ്ഞു. ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാകുന്നതിനു മുന്‍പാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ച ഇന്നലെ രാവിലെയാണ് കുട്ടിക്ക് ‘നാഗ്രിക്ത’ എന്ന ഇവര്‍ പേരിട്ടത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ബില്‍ പാസാകുമെന്ന വിശ്വാസത്തിലാണ് കുട്ടിക്ക് ഈ പേര് നല്‍കിയതെന്ന് നാഗ്രിക്തയുടെ മുത്തശ്ശിയും പ്രതികരിച്ചു. പാകിസ്ഥാനില്‍ തങ്ങള്‍ നിരവധി പ്രശ്നങ്ങള്‍ നേരിട്ടതായും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ കുടുംബം കേന്ദ്രസര്‍ക്കാരിനോട് നന്ദി പറയുന്നതായും അറിയിച്ചു.

രോഹിണി സെക്ടര്‍ 9, 11, ആദര്‍ശ് നഗര്‍, സിഗ്നേച്ചര്‍ ബ്രിഡ്ജിന് സമീപമുള്ള പുനരധിവാസ കോളനികള്‍ എന്നിവിടങ്ങളിലായി 750-ഓളം ഹിന്ദുക്കളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അഭയം തേടി എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Tags: central governmentCitizenship Amendment Bill
Share2087TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies