നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ വധശിക്ഷ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്‍ജി 17ന് സുപ്രീംകോടതി പരിഗണിക്കും. അക്ഷയ് കുമാര്‍ സിങ്ങ് സമര്‍പ്പിച്ച ഹര്‍ജി ഉച്ചയ്ക്ക് രണ്ടിനാണ് കോടതി പരിഗണിക്കുക.
കേസില്‍ വധശിക്ഷ ഉടന്‍ തന്നെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുവരുന്നതിനിടെ, കഴിഞ്ഞദിവസമാണ് അക്ഷയ്കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്
2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് 23 കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 13ന് കൊലപാതക കേസില്‍ അക്ഷയ് കുമാര്‍ സിങ്ങ് ഉള്‍പ്പെടെ നാലുപ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു.
Discussion about this post