ന്യൂഡൽഹി: അഴിമതിക്കെതിരെയുള്ള എൻ ഡി എ യുടെ പോരാട്ടത്തിൽ നിന്നും ആരും രക്ഷപ്പെടും എന്ന് കരുതേണ്ട എന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ നടപടിയെടുക്കുന്നത് എൻഡിഎ സർക്കാരിൻ്റെ ദൗത്യമാണെന്നും അതിനു തിരഞ്ഞെടുപ്പ് നേട്ടവുമായി ഒരു ബന്ധവും ഇല്ലെന്നും മോദി വ്യക്തമാക്കി
കൂടാതെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പ്രതിജ്ഞയെടുത്തു, അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ അന്വേഷണ ഏജൻസികൾക്ക് “പൂർണ്ണ സ്വാതന്ത്ര്യം” നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാർക്കും അഴിമതിക്കുമെതിരെ ശക്തമായ നടപടിയെടുക്കാൻ ഏജൻസികൾക്ക് ഞാൻ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ഒരു മടിയും കൂടാതെ പ്രസ്താവിക്കാനും രാജ്യക്കാരോട് പറയാനും ഞാൻ ആഗ്രഹിക്കുന്നു. സർക്കാർ ഒരിടത്തും ഇടപെടില്ല- പ്രധാനമന്ത്രി പറഞ്ഞു.
”അതെ, അവർ (അന്വേഷണ ഏജൻസികൾ) സത്യസന്ധതയ്ക്കായി സത്യസന്ധമായി പ്രവർത്തിക്കണം. അഴിമതിയിൽ കുടുങ്ങിയ ആർക്കും നിയമത്തിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഇത് മോദിയുടെ ഗ്യാരന്റിയാണ് പ്രധാനമന്ത്രി പറഞ്ഞു.
ആം ആദ്മി പാർട്ടിക്കെതിരെ (എഎപി) ആദ്യം തെളിവ് സഹിതം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സഖ്യമുണ്ടാക്കുകയും ചെയ്തതിന് കോൺഗ്രസിനെയും അദ്ദേഹം കടന്നാക്രമിച്ചു.
Discussion about this post