ന്യൂഡൽഹി: സോണിയ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓട്ടോ പൈലറ്റലിലും റിമോർട്ട് കൺട്രോളിലും പ്രവർത്തിച്ചിരുന്ന സർക്കാർ ആയിരുന്നു മുൻപ് രാജ്യം ഭരിച്ചിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ആളുകൾ സർക്കാരിനെ ഓട്ടോ പൈലറ്റ്, റിമോട്ട് പൈലറ്റ് സംവിധാനം ഉപയോഗിച്ച് ആയിരുന്നു നിയന്ത്രിച്ചിരുന്നത്. സ്വതന്ത്രമായ പ്രവർത്തനങ്ങളിൽ അവർ വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ മൂന്നാം തവണയാണ് എൻഡിഎ സർക്കാർ വിജയം സ്വന്തമാക്കുന്നത്. വിജയകരമായ 10 വർഷങ്ങൾ സർക്കാർ പൂർത്തിയാക്കിയിരുന്നു. ഇനിയും 20 വർഷക്കാലം ഭരിക്കാനുള്ള എൻഡിഎ സർക്കാരിന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പ്രധാനമന്ത്രിയുടെ വിമർശനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാക്കൾ ഇടപെടാൻ ശ്രമിച്ചത് അനുവദിക്കാതിരുന്നതോടെ ആയിരുന്നു പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഗാർഖെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് രാജ്യസഭാ ചെയർപേഴ്‌സൺ ജഗദീപ് ധൻകർ ഇത് അനുവദിച്ചില്ല. ഇതേ തുടർന്നായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.
Discussion about this post