തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ റീൽസ് ചിത്രീകരിച്ചതിന് ജീവനക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കി തദ്ദേശമന്ത്രി എംബി രാജേഷ്. അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയിലാണ് ജീവനക്കാർ റീൽസ് ചിത്രീകരിച്ചത്.
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ ഇടപെടാൻ വേണ്ടി, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് അവധി ദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് റീൽസ് ചിത്രീകരിച്ചത്. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post