ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയും രാധികാ മർച്ചന്റുമായുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ജൂലൈ 12-ന്, മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ വെച്ചാണ് വിവാഹം. കല്യാണ ആഘോഷങ്ങൾ തുടങ്ങിയത് മുതൽ അംബാനി കുടുംബത്തിനെ കുറിച്ചുള്ള ചർച്ചകൾ ആണ് എങ്ങും.. ഇളയ മകന്റെയും മരുമകളുടെയും വിദ്യാഭ്യാസ യോഗ്യതകൾ കുറിച്ചുള്ള ചർച്ചകൾ ആണ് ഉയർന്ന് വരുന്നത്.
രാധിക മർച്ചൻ്റിന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളാണ് ഉള്ളത്. കത്തീഡ്രൽ, ജോൺ കോണൺ സ്കൂൾ, എക്കോൾ മൊണ്ടിയേൽ വേൾഡ് സ്കൂൾ, മുംബൈയിലെ സോമാനി ഇൻ്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലായിരു നിന്നും പൊളിറ്റിക്കൽ സയൻസിൽ ആണ് ബിരുദം നേടിയത്. രാധിക തൻ്റെ സഹോദരി അഞ്ജലി മർച്ചൻ്റിനൊപ്പം എൻകോർ ഹെൽത്ത് കെയറിലെ (ഇഎച്ച്പിഎൽ) ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാളാണ്. രാധികയുടെ പിതാവ്, വീരൻ മർച്ചൻ്റ്, ഇഎച്ച്പിഎല്ലിൻ്റെ സ്ഥാപകനും സിഇഒയുമാണ്, അമ്മ ഷൈല മർച്ചൻ്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനം വഹിക്കുന്നു.
അനന്ത് അംബാനിയും വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ മോശമല്ല. തൻ്റെ സഹോദരങ്ങളായ ഇഷയ്ക്കും ആകാശ് അംബാനിക്കുമൊപ്പം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ് അനന്ത് അംബാനിയും. മുംബൈയിലെ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൽ നിന്നാണ് അനന്ത് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിത്. ബ്രൗൺ യൂണിവേഴ്‌സിറ്റിയി നിന്ന് ബിസിനസ് മാനേജ്‌മെൻ്റിൽ ബിരുദവും നേടി. 2023 ഓഗസ്റ്റിൽ, അനന്ത്, ഇഷ, ആകാശ് എന്നിവരെ റിലയൻസിൻ്റെ ഡയറക്ടർ ബോർഡിലേക്ക് നിയമിച്ചു, നിലവിൽ റിലയൻസ് ന്യൂ എനർജിയെ നയിക്കുന്നത് അനന്താണ്.
Discussion about this post