ഡൽഹി: ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി മാരുടെ പ്രധിഷേധം. ‘മേക്ക് ഇന്‍ ഇന്ത്യ, റേപ്പ് ഇന്‍ ഇന്ത്യ’യായി മാറിയെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യത്തിന് നാണക്കേടായെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി എം പിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രധിഷേധിച്ചു.
രാഹുല്‍ ഗാന്ധി സഭയ്ക്ക് പുറത്താണ് പരാമര്‍ശം നടത്തിയതെങ്കിലും സഭയ്ക്ക് അകത്തു തന്നെ മാപ്പ് പറയണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു. രാഹുലിന്‍്റെ പരാമര്‍ശം രാജ്യത്തെ അപമാനിക്കുന്നതാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം നല്‍കുന്നത്. ഇത് രാജ്യത്തെ ജനങ്ങള്‍ക്കുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദേശമാണോ? ഇന്ത്യയെ അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സ്‌മൃതി ഇറാനി പറഞ്ഞു.
ജാര്‍ഖണ്ഡിലെ ഗോദ്ധയില്‍ നടത്തിയ പ്രസംഗത്തിലാണ് റേപ്പ് ഇന്‍ ഇന്ത്യ എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നരേന്ദ്ര മോദി പറയുന്നത് മേക്ക് ഇന്‍ ഇന്ത്യ എന്നാണെന്നും എന്നാല്‍ നിങ്ങള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണ് കാണുന്നതെന്നുമാണ് രാഹുലിന്റെ വിവാദമായ പ്രസ്താവന.
Discussion about this post