മുംബൈ: രാഹുൽ ഗാന്ധിയുടെ സവർക്കർ നിന്ദയ്ക്കെതിരെ മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് സഖ്യ കക്ഷിയായ ശിവസേന രംഗത്ത്. തങ്ങൾ നെഹ്രുവിനെയും മഹാത്മാ ഗാന്ധിയെയും ആദരിക്കുന്നു. എന്നാൽ വീര സവർക്കറെ അപമാനിക്കാൻ പാടില്ല. ശിവസേന എം പി സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇടയാക്കരുതെന്നും റാവത്ത് രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി. നെഹ്രുവിനെയും ഗാന്ധിജിയെയും പോലെ സ്വാതന്ത്ര്യത്തിനായി ജീവിതം ഹോമിച്ച ദൈവമാണ് സവർക്കറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ ‘റേപ്പ് ഇൻ ഇന്ത്യ‘ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ ബിജെപി എം പിമാർ അദ്ദേഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരു പാർലമെന്റ് അംഗം നടത്തിയത് നീതീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ മാപ്പ് പറയില്ലെന്നും തന്റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Discussion about this post