ഡൽഹി: വീരസവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി. രാഹുലിന് ഏറ്റവും അനുയോജ്യമായ പേര് ‘രാഹുൽ ജിന്ന‘ എന്നാണെന്ന് ബിജെപി വ്യക്തമാക്കി. രാഷ്ട്രീയത്തിലെ രാഹുലിന്റെ മുസ്ലീം പ്രീണനം അദ്ദേഹത്തെ പാകിസ്ഥാൻ സ്ഥാപകന്റെ പേരിന് അർഹനാക്കിയിരിക്കുകയാണെന്നും ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു പരിഹസിച്ചു.
‘രാഹുൽ ഗാന്ധിക്ക് ഒരിക്കലും രാഹുൽ സവർക്കർ ആകാൻ കഴിയില്ല. സവർക്കർ രാജ്യസ്നേഹത്തിന്റെയും ധീരതയുടെയും ത്യാഗത്തിന്റെയും പ്രതിപുരുഷനാണ്. എന്നാൽ പൗരത്വ നിയമത്തിലും കശ്മീർ പുനരേകീകരണത്തിലും സർജിക്കൽ സ്ട്രൈക്കുകളിലും രാഹുലിനും കോൺഗ്രസ്സിനും പാകിസ്ഥാനും ഒരേ സ്വരമാണ്.‘ ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു.രാഹുൽ സവർക്കർ ആകാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് സത്യമാണെന്ന് ബിജെപി ഐ ടി വിഭാഗം മേധാവി അമിത് മാളവ്യ പരിഹാസരൂപേണ ട്വീറ്റ് ചെയ്തു.
അതേസമയം രാഹുൽ ഗാന്ധി വീര സവർക്കർക്ക് എതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തിൽ മഹാരാഷ്ട്രയിലെ സഖ്യസർക്കാരിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു കഴിഞ്ഞു. രാഹുലിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു വീരസവർക്കറുടെ കുടുംബത്തിന്റെ പ്രതികരണം.
Discussion about this post