പൗരത്വ നിയമ ഭേദഗതി ബിൽ എന്താണെന്ന് വിശദീകരിച്ച് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനും മലയാളിയുമായ അനന്ത കൃഷ്ണൻ രംഗത്ത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബില്ലിനെ പറ്റി വിശദീകരിച്ചിരിക്കുന്നത്.
അനന്ത കൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
സി എ ബി ഒറ്റക്കു നിൽക്കുമ്പോൾ അത് ഇന്ത്യൻ മുസൽമാനെ അപരവൽക്കരിക്കുന്നതല്ല എന്നത് അക്ഷരാഭ്യാസം ഉള്ളവരും, നിഗൂഢമായ സ്ഥാപിത താല്പര്യങ്ങൾ ഇല്ലാത്തവരുമായ എല്ലാവരും ഒറ്റനോട്ടത്തിൽ തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ NRC – നാഷണൽ രെജിസ്ടറി ഓഫ് citizens – നെ കുറിച്ച് പലരും ജെനുവിന് ആയ ആശങ്ക പങ്കുവച്ചിരുന്നു. അതിനെ കുറിച്ചാണ് ഈ പോസ്റ്റ്.
കുടിയേറ്റക്കാർക്ക് എതിരെ ഉള്ള ആസാമിലെ വളരെക്കാലമായി തുടർന്നുകൊണ്ടിരുന്ന പ്രതിഷേധം ഒടുവിൽ ശമിച്ചത് 1985ലെ ആസ്സാം accord ഓട് കൂടിയാണ്. 1971 നു ശേഷം നിയമവിരുദ്ധമായി ആസ്സാമിലേക്ക് കുടിയേറിയ മുഴുവൻ ബംഗ്ളാദേശികളെയും, ജാതിമതഭേദമന്യേ, നാടുകടത്തണം എന്നാണ് ആസ്സാം അക്കോഡിലെ വ്യവസ്ഥ. വർഷങ്ങളോളം നടപ്പാക്കാതെ കിടന്ന ആ കരാർ നടപ്പാക്കണം എന്ന് ഏതാനും വർഷങ്ങൾക്ക് മുൻപ് സുപ്രീം കോടതി വിധിച്ചു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് 1951 ആയിരുന്നു. സെൻസസിൽ നിന്ന് രാജ്യത്തെ പൗരന്മാരുടെ ഒരു പട്ടിക ഉണ്ടാക്കി. ഇതാണ് എൻ ആർ സി 51. എന്നാൽ ഈ പ്രക്രിയ ആസാമിൽ മാത്രമേ അന്ന്പൂർത്തീകരിച്ചുള്ളൂ. 1951 ലെ സെൻസസ് വിവരങ്ങൾ ഇപ്പോഴും പൂർണമായി ലഭ്യമായതിനാൽ ഈ പട്ടിക രാജ്യത്തിന് മുഴുവനായി സൃഷ്ടിക്കുക എന്നത് ഒരു ബ്യൂറോക്രാറ്റിക് പ്രോസസ് മാത്രമാണ്. അതിനാൽ എൻ ആർ സി 51 രാജ്യത്തിന് മുഴുവനായി ലഭ്യമാണ് എന്ന് വേണം പ്രായോഗികമായി മനസ്സിലാക്കാൻ.
വോട്ടർ പട്ടിക പിന്നീട് പലവട്ടം പുതുക്കി എങ്കിലും, അരനൂറ്റാണ്ടോളം NRC എന്ന് ഔദ്യോഗിക നാമതോടെ അതിനെ നവീകരിക്കുക ഉണ്ടായില്ല. മേൽപ്പറഞ്ഞ സുപ്രീംകോടതിവിധി നടപ്പാക്കാനായി ആദ്യം വേണ്ടിയിരുന്നത് ആസാമിലെ NRC അപ്ഡേറ്റ് ചെയ്യുക എന്നതായിരുന്നു. ഇപ്പോൾ അത് പൂർത്തിയായി എങ്കിലും അതിൽ procedural ആയ പ്രശ്നങ്ങൾ ഉണ്ട് – അർഹർ ഒഴിവാക്കപ്പെടുകയും, അനർഹർ കയറിക്കൂടുകയും ചെയ്തു. ഭാഗ്യവശാൽ ഇന്ത്യ ഒരു മതരാഷ്ട്രമൊ കമ്മ്യൂണിസ്റ്റ് രാഷ്ട്രമോ അല്ലാത്തതിനാൽ ഈ പരാതികൾ പരിഹരിക്കാൻ ഫോറീനേഴ്‌സ് ട്രിബുണൽ മുതൽ സുപ്രീം കോടതി വരെ നിയമത്തിന്റെ രാജവീഥി തുറന്നു കിടക്കുന്നുണ്ട്. ഭാരതത്തിലെ നിയമവ്യവസ്ഥ ” ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്” എന്നാ ബ്ലാക്ക് സ്റ്റോൺ തത്വത്തിൽ അധിഷ്ഠിതമായതിനാൽ, അനർഹർ ഈ ലിസ്റ്റിൽ കടന്നു കൂടിയാലും അർഹർ പുറത്താകുക ഇല്ല എന്ന് ന്യായമായും കരുതാം.
NRC ആസാമിൽ എങ്ങനെയാണ് നടപ്പാക്കപ്പെട്ടത്?
ആദ്യം പൗരന്മാരെ രണ്ടായി തിരിച്ചു. 1974നു മുൻപ് രേഖയിൽ വന്നവരും , അതിനു ശേഷം vവന്നവരും എന്ന് . ആദ്യം പറഞ്ഞ കൂട്ടർക്ക് പൗരത്വം തെളിയിക്കാൻ ഉപയോഗിക്കാമായിരുന്ന പല രേഖകളിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
1. 1951, 61, 71 എന്നീ വോട്ടർപട്ടികകൾ
2. പോലീസ് സ്റ്റേഷനോ കോടതി വ്യവഹാരമോ ആയി ബന്ധപ്പെട്ട രേഖകൾ
3. ഭൂ ഉടമസ്ഥത രേഖകൾ
4. SSLC മുതലായ സർട്ടിഫിക്കറ്റുകൾ
5. ബർത്ത് സർട്ടിഫിക്കറ്റ്
6. ബാങ്ക് രേഖകൾ
രണ്ടാമത് പറഞ്ഞ കൂട്ടർക്ക് തങ്ങളുടെ മാതാവിന്റെയോ പിതാവിന്റെയോ മേൽപ്പറഞ്ഞ ഏതെങ്കിലും രേഖക്ക് പുറമേ അവർ തന്റെ മാതാവോ പിതാവോ ആണെന്ന് തെളിയിക്കുന്ന ഒരു രേഖ കൂടി ഹാജരാക്കണം. ഇതിന് വോട്ടർപട്ടികയോ റേഷൻ കാർഡോ ഒക്കെ ഉപയുക്തമാക്കാൻ ആവുന്നതാണ്.
മേൽ പറഞ്ഞത് ജാതിമതഭേദമന്യേ എല്ലാ ആസാമീസ് പൗരന്മാർക്കും ബാധകമായിരുന്നു.
ഇവ കൂടാതെ മറ്റു രേഖകളും ഉണ്ട്. രേഖകൾ ഒന്നും തന്നെ സ്വയം ഒറ്റയ്ക്ക് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് ഇല്ല. എൻ ആർ സി സേവാ കേന്ദ്ര എന്നാ സർക്കാർവക സഹായകേന്ദ്രം ഓരോ 2500 കുടുംബങ്ങൾക്കും ഒന്ന് എന്ന കണക്കിൽ തുറന്നിരുന്നു. മേൽപ്പറഞ്ഞ വിവരങ്ങൾ ശേഖരിക്കുവാൻ ഇവർ പൗരന്മാരെ സഹായിച്ചു.
മുകളിൽ പറഞ്ഞ എൻ ആർ സി രാജ്യമൊട്ടുക്കും ബാധകമാകും എന്നും ആസാമിൽ മാത്രമല്ല മറ്റിടങ്ങളിലും താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കുമെന്നും ഈയിടെ മന്ത്രി ശ്രീ അമിത് ഷാ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം അല്ലാതെ, ഈ വിഷയത്തിൽ ഒരു ബില്ലോ ഗവൺമെന്റ് ഓർഡറോ നാളിതുവരെ പുറപ്പെട്ടതായി എനിക്ക് അറിവില്ല. അതിനാൽ തന്നെ വരാൻപോകുന്ന നിയമത്തിന്റെ സ്വരൂപം ആർക്കും തന്നെ അറിയാവുന്നതല്ല. ഇത് ആസാമിലെ എൻ ആർ സീ യുടെ പൊതു തത്വങ്ങളെ പിൻ പറ്റുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
അങ്ങനെയാണെങ്കിൽ നിങ്ങളുടെയും നിങ്ങളുടെ പിതാവിനെയും പേരുള്ള രണ്ട് വോട്ടർപട്ടികൾ മാത്രമാണ് നിങ്ങൾക്ക് പൗരത്വം തെളിയിക്കാൻ ആവശ്യം വരുക.
1951 ലെ തിരഞ്ഞെടുപ്പിൽ 21 വയസ്സായിരുന്നു വോട്ടവകാശമുള്ള പ്രായപരിധി. ആ സെൻസസിൽ 18 കോടി 59 ലക്ഷം ഇന്ത്യക്കാരാണ് 20 വയസ്സിന് മുകളിൽ പ്രായമുള്ളവർ. 51 ലെ വോട്ടേഴ്സ് ലിസ്റ്റ് 17 കോടി 32 ലക്ഷം ആണ് (20 തൊട്ട് 21 വയസ്സിനിടയിൽ പ്രായുള്ളവരായിരിക്കാം 1 കോടി 27 ലക്ഷം പേര്). ചുരുക്കത്തിൽ നിങ്ങളുടെ അച്ഛനോ മുത്തച്ഛനോ ആ ലിസ്റ്റിലോ പിന്നീട് വന്ന രണ്ട് ലിസ്റ്റുകളിലോ വന്നിട്ടുണ്ടാകാതിരിക്കാൻ ഉള്ള സാധ്യത അങ്ങേയറ്റം വിരളമാണ്.
അതായത്, എൻ ആർ സീ ഇന്ത്യ മുഴുവൻ നടപ്പാക്കിയാലും, നിങ്ങളുടെ ആരുടെയും പൗരത്വം, ഹിന്ദുവായാലും മുസ്ലിമായാലും, എവിടെയും പോകാൻ പോകുന്നില്ല എന്നർത്ഥം.
ഇനി അടുത്തതായി ഉത്തരം തേടേണ്ട ചോദ്യം എൻ ആർ സി യും സി എ ബി യും തമ്മിലുള്ള ബന്ധമാണ്. ആസാമിൽ എൻ ആർ സി നടപ്പാക്കപ്പെട്ടപോൾ വളരെപ്പേർ ലിസ്റ്റിന് പുറത്തായി. നിയമകുരുക്കുകൾ എല്ലാം അഴിച്ചെടുത്ത് കഴിയുമ്പോഴും, അനധികൃത കുടിയേറ്റക്കാരായ ഏതാനും ലക്ഷം ബംഗ്ലാദേശികളെ പുറത്താക്കുക തന്നെ വേണ്ടിവരും. എന്നാൽ, മതത്തിന്റെ പേരിൽ മുസ്ലിം ഇതര സമൂഹങ്ങൾ ഭയാനകമായി പീഡിപ്പിക്കപ്പെടുന്ന ബംഗ്ലാദേശിലേക്ക് , (ഭാവിയിൽ, പാകിസ്ഥാനിലേക്കോ, അഫ്ഗാനിസ്ഥാനിലേക്കോ) മുസ്ലിം ഇതര ബംഗ്ലാദേശികളെ തിരിച്ച്അയയ്ക്കുന്നത് അവരെ കശാപ്പു ചെയ്യാൻ കൊടുക്കുന്നതിനു തുല്യമാണ്. അവരുടെ ജീവരക്ഷ ചെയ്യാൻ വേണ്ടിയാണ്, സി എ ബി ഇപ്പോൾ തിരക്കിട്ട് കൊണ്ടുവന്നത് തന്നെ.
ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യ എന്ന ഈ ജനാധിപത്യ രാജ്യത്ത് പൊതു സിവിൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ നിയമവാഴ്ച നിലനിൽക്കുന്നതിനാൽ, ഏത് എൻആർസി വന്നാലും, ഹിന്ദുവോ മുസ്ലീമോ മറ്റേതു മതസ്ഥരും ആകട്ടെ, നിങ്ങൾ ഈ രാജ്യത്തെ പൗരനാണ് എങ്കിൽ നിങ്ങളുടെ പൗരത്വം ഒരു രീതിയിലും റദ്ദാക്കപ്പെടുകയില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും.
https://www.facebook.com/ananthakrishnan.nair.3/posts/10217913097513708
Discussion about this post