പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് നാളെ വിവിധ സംഘടനകള്‍ നടത്താനിരിക്കുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശ്രീനാഥ് പത്മനാഭനാണ് ഹര്‍ജി നല്‍കിയത്
ഹര്‍ത്താലിന്റെ മറവില്‍ ആക്രമത്തിന് സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെ ആക്രമത്തിന് സാധ്യതയുണ്ടെന്നും ഹര്ജിക്കാരന് ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം നാളെ നടത്താനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ .ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം.ഹര്‍ത്താല്‍ നടത്തുന്ന സംഘടനാ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post