ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ). ഇന്ന് രാവിലെ 8.30 ഓടെ വിക്ഷേപിച്ച മിസൈല്‍ ഒരു കപ്പലിനെ ലക്ഷ്യമാക്കിയായരുന്നു പരീക്ഷണം നടത്തിയത്.
ബാലസോറിനടുത്തുള്ള ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ഓട്ടോണമസ് ലോഞ്ചറില്‍ നിന്നാണ് മിസൈലിന്റെ ലാന്‍ഡ് അറ്റാക്ക് പതിപ്പ് പരീക്ഷിച്ചതെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ അല്ലെങ്കില്‍ കരയില്‍ നിന്ന് വിക്ഷേപിക്കാന്‍ പ്രാപ്തിയുള്ള ഒരു ഇടത്തരം റാംജെറ്റ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ് മിസൈല്‍.നേരത്തെ ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.
ഉയര്‍ന്ന വേഗതയും കൃത്യതയുമുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നാണ് ബ്രഹ്മോസിനെ വിശേഷിപ്പിക്കുന്നത്. കര, കടല്‍, വായു എന്നിവയില്‍ നിന്ന് ഇത് വിക്ഷേപിക്കാം. റഷ്യയിലെ ഡിആര്‍ഡിഒയും എന്പിഎമ്മും തമ്മിലുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.
Discussion about this post