ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വര്‍ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. ലോക്‌സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വര്‍ധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്നാണ് പ്രണബ് ആവശ്യപ്പെട്ടത്.
ഡല്‍ഹിയില്‍, ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് പാര്‍ലമെന്റിന് 650 അംഗങ്ങളാകാമെങ്കില്‍, കനേഡിയന്‍ പാര്‍ലമെന്റിന് 443 അംഗങ്ങളാകാമെങ്കില്‍, യു.എസ്.കോണ്‍ഗ്രസിന് 535 അംഗങ്ങളെ ഉള്‍ക്കൊള്ളാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റിനും അങ്ങനെ ചെയ്തുകൂടായെന്നും ചോദിച്ചു
.
ഏറ്റവും ഒടുവില്‍, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയത് 1977ലാണ്. 1971ലെ സെന്‍സസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്. 55 കോടിയായിരുന്നു അന്ന് രാജ്യത്തെ ജനസംഖ്യ. അന്നത്തെക്കാള്‍ ജനസംഖ്യയില്‍ ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post