ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ യാഥാര്‍ഥ സത്യം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ചിലർ നിയമത്തിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്ത് കലാപവും വേര്‍തിരിവും സൃഷ്ടിക്കാൻ ശ്രമം നടത്തുകയാണെന്നും നഖ്വി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു പൗരന്റെയും പൗരത്വത്തെ ചോദ്യം ചെയ്യുകയോ, ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെ ബാധിക്കുകയോ ചെയ്യില്ലെന്ന് പ്രധാനമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിയതാണ്. എന്നാല്‍ ചിലര്‍ മനപ്പൂര്‍വ്വം നിയമത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നു. ഇത്തരക്കാരുടെ ലക്ഷ്യം രാജ്യത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കുകയാണെന്നും നഖ്വി ചൂണ്ടിക്കാട്ടി.
ജാമിയയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് സത്യം എന്താണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം ഭേദഗതി നിയമം ബാധിക്കുന്നത് അതില്‍ പറഞ്ഞിരിക്കുന്ന മൂന്ന് രാജ്യങ്ങളെ ആണ്. നിയമം ഒരു ഇന്ത്യന്‍ പൗരനെയും ബാധിക്കില്ലെന്നും മുക്താര്‍ അബ്ബാസ് നഖ്വി വ്യക്തമാക്കി.
Discussion about this post