മലപ്പുറം: കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റിലായി. കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീന്‍ ( പപ്പടം ശംസു) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ഇരുപതോളം പാക്കറ്റ് ബ്രൗണ്‍ഷുഗറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വില്‍പ്പനയ്ക്കായാണ് ഇയാള്‍ ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊണ്ടോട്ടി കവിതാ തീയറ്ററിനും സമീപം ബ്രൗണ്‍ഷുഗര്‍ വില്‍ക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതിനു മുന്‍പും ശംസുദ്ദീന്‍ ലഹരി ഉത്പന്നങ്ങള്‍ വിറ്റതിന് പിടിയിലായിട്ടുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് 22 കിലോ കഞ്ചാവുമായി ഇയാളെ മലപ്പുറം എക്സൈസ് പിടികൂടിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ബ്രൗണ്‍ഷുഗര്‍ വില്‍പ്പന ആരംഭിക്കുകയായിരുന്നു.
Discussion about this post