ഡിവൈഎഫ്ഐയുടെ രാംലല്ല പോസ്റ്ററാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വലിയ രീതിയിലുള്ള ട്രോളുകളാണ് ഈ പോസ്റ്റിനെതിരെ ഉയരുന്നത്. ഡിവൈഎഫ്ഐ വെളിനല്ലൂർ യൂണിറ്റ് ആണ് രാംലല്ലയുടെ ചിത്രമുള്ള ഫ്ലക്സ് ഉയർത്തിക്കൊണ്ട് ട്രോളുകൾ ഏറ്റുവാങ്ങുന്നത്.
വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെ തൃക്കോടിയേറ്റ് മഹോത്സവത്തോട് അനുബന്ധിച്ചാണ് രാംലല്ലയുടെ ചിത്രമുള്ള ഫ്ലക്സുകൾ ഡിവൈഎഫ്ഐ ഉയർത്തിയിരിക്കുന്നത്. മതേതരത്വത്തിന്റെ പര്യായം എന്നാണ് രാംലല്ലയുടെ ചിത്രമുള്ള ഫ്ലെക്സിന് ഡിവൈഎഫ്ഐ തലക്കെട്ട് നൽകിയിരിക്കുന്നത്. ഡിവൈഎഫ്ഐ സഖാക്കൾ മാർക്സിൽ നിന്നും ഒടുവിൽ ബാലകരാമനിലേക്ക് മാറി എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഉയരുന്നത്.
ബിജെപിയുടെയും യുഡിഎഫിന്റെയും പല സമൂഹമാദ്ധ്യമ പേജുകളിലും ഇപ്പോൾ ഡിവൈഎഫ്ഐയുടെ ഈ രാംലല്ല പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. മതേതര ശ്രീകൃഷ്ണ ജയന്തിയ്ക്ക് ശേഷം സഖാക്കൾ സംഘപരിവാറിന്റെ ആയി കണ്ടിരുന്ന രാംലല്ലയെയും അടിച്ചുമാറ്റി എന്നാണ് കമന്റുകൾ ഉയരുന്നത്. രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിച്ചിരുന്നവർ ഇപ്പോൾ ഇങ്ങനെ രാംലല്ലയെ കൂട്ടുപിടിക്കുന്നത് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു.
Discussion about this post