റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. ആറു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 16 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനാണ് അഞ്ചാം ഘട്ടത്തില്‍ ജനവധി തേടുന്ന പ്രമുഖന്.
കനത്ത സുരക്ഷയാണ് പോളിംഗ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നു രാത്രിയോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരും. ഏതു ദിശയിലേക്കാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയം നീങ്ങുന്നതെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വ്യക്തമാക്കും. 23നാണ് ഫലപ്രഖ്യാപനം.
Discussion about this post