ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ മലയാളികളാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ. മംഗളുരുവില്‍ പ്രശ്നങ്ങളുണ്ടാക്കിയതു മലയാളികളാണ്, അവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും പോലീസ് സ്റ്റേഷനു തീവയ്ക്കാന്‍ ശ്രമിച്ചെന്നും ബൊമ്മയ്യ പറഞ്ഞു.
മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമാവാന്‍ കാരണം പുറത്തുനിന്നു വന്നവരാണ്. അതില്‍ കൂടുതലും കേരളത്തില്‍ നിന്നുള്ളവരാണ്. അയല്‍ സംസ്ഥാനത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post