Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

വധശിക്ഷയില്‍ മുസ്ലിം വേട്ടയാടല്‍ ഇല്ലെന്ന് വി.ടി ബല്‍റാം- ‘മേമനേക്കാള്‍ വലിയ തീവ്രവാദികളാണ് രാഷ്ട്രീയാധികാരത്തിന്റെ ഉന്നതിയിലുള്ളത്’

by Brave India Desk
Jul 31, 2015, 11:58 am IST
in Kerala
Share on FacebookTweetWhatsAppTelegram

balramവധശിക്ഷയ്‌ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. വധശിക്ഷ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. പ്രതികാരമനോഭാവം ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
‘ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ആ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍, അതിന്മേല്‍ രാഷ്ട്രത്തലവന്‍ ഇളവ് നല്‍കാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ആ ശിക്ഷ നടപ്പാക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. അങ്ങനെ ശിക്ഷ നടപ്പാക്കാനൊരുങ്ങുമ്പോള്‍ അതിനെ വര്‍ഗ്ഗീയച്ചുവയുള്ള ആരോപണങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലിന്നുവരെ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട തീവ്രവാദികളടക്കമുള്ളവരേക്കുറിച്ച് പുറത്തുവന്ന കണക്കുകള്‍ ശരിയാണെങ്കില്‍ അത് തെളിയിക്കുന്നത് രണ്ട് കാര്യങ്ങളാണ്; ഒന്ന്, ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ ഇക്കാര്യത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായി അങ്ങനെ പ്രത്യേകമായ വേട്ടയാടലൊന്നും ഇല്ല.-ബല്‍റാം എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം-

വധശിക്ഷ എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതകളിലുണ്ടാവുന്നത് ആധുനികതക്കും മാനവികതക്കും ചേര്‍ന്നതല്ല. പ്രതികാരം എന്നത് കേവല വ്യക്തികളുടെ സ്വാഭാവിക ചോദന ആയിരിക്കാം, എന്നാല്‍ അതൊരിക്കലും ഒരു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കനുസരിച്ച് അക്രമോത്സുകമാവുന്ന ഒരു മോബോക്രസി യായല്ല, പക്വമായ നിലപാടുകളും വിശാലമായ ദീര്‍ഘവീക്ഷണങ്ങളും ആധുനിക മനോഭാവങ്ങളുമുള്ള ഒരു ഡമോക്രസിയായാണു ഭാരതം മുന്നോട്ട് പോകേണ്ടത്.പക്ഷേ, അപ്പോഴും പരമാവധി ശിക്ഷയായി വധശിക്ഷ നിയമാനുസൃതം നിലനില്‍ക്കുന്ന നമ്മുടേത് പോലുള്ള ഒരു രാജ്യത്ത് നീതിന്യായ കോടതികള്‍ അവക്ക് മുന്നിലെത്തുന്ന തെളിവുകള്‍ വിവിധ തലങ്ങളില്‍ പരിഗണിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ആ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍, അതിന്മേല്‍ രാഷ്ട്രത്തലവന്‍ ഇളവ് നല്‍കാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ആ ശിക്ഷ നടപ്പാക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. അങ്ങനെ ശിക്ഷ നടപ്പാക്കാനൊരുങ്ങുമ്പോള്‍ അതിനെ വര്‍ഗ്ഗീയച്ചുവയുള്ള ആരോപണങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലിന്നുവരെ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട തീവ്രവാദികളടക്കമുള്ളവരേക്കുറിച്ച് പുറത്തുവന്ന കണക്കുകള്‍ ശരിയാണെങ്കില്‍ അത് തെളിയിക്കുന്നത് രണ്ട് കാര്യങ്ങളാണ്; ഒന്ന്, ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ ഇക്കാര്യത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായി അങ്ങനെ പ്രത്യേകമായ വേട്ടയാടലൊന്നും ഇല്ല. രണ്ട്, മറ്റ് ചിലര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്നത് പോലെ ‘എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ്’ എന്നത് വസ്തുതാപരമല്ലാത്തതും ഒരു സമൂഹത്തെ മുഴുവനായി മനപൂര്‍വ്വം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതുമായ നുണപ്രചരണം മാത്രമാണ്.യാക്കൂബ് മേമന്റേത് ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ! മേമനേക്കാള്‍ വലിയ തീവ്രവാദികളാണ് ഇന്ന് രാഷ്ട്രാധികാരത്തിന്റെ അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന പലരുമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്തത്ര ദയനീയമാണ് നമ്മുടെ ജനാധിപത്യബോധമെന്നുള്ളതിനാല്‍ തല്‍ക്കാലം വലിയ പ്രതീക്ഷകളൊന്നും വേണ്ട എന്ന് മാത്രം.

Stories you may like

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

‘മേമനേക്കാള്‍ വലിയ തീവ്രവാദികളാണ് രാഷ്ട്രീയാധികാരത്തിന്റെ ഉന്നതിയിലുള്ളത്’ വി.ടി ബല്‍റാം ഉദ്ദേശിച്ചതെന്ത്..?

യാക്കൂബ് മേമന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ വധശിക്ഷ പ്രാകൃതമാണ് എന്ന തരത്തില്‍ വി.ടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സജീവ ചര്‍ച്ചയായത്.
‘യാക്കൂബ് മേമന്റേത് ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ! മേമനേക്കാള്‍ വലിയ തീവ്രവാദികളാണ് ഇന്ന് രാഷ്ട്രാധികാരത്തിന്റെ അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന പലരുമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്തത്ര ദയനീയമാണ് നമ്മുടെ ജനാധിപത്യബോധമെന്നുള്ളതിനാല്‍ തല്‍ക്കാലം വലിയ പ്രതീക്ഷകളൊന്നും വേണ്ട എന്ന് മാത്രം.’
എന്നിങ്ങനെയാണ് ബല്‍റാമിന്റെ പോസ്റ്റ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തലപ്പത്ത് തീവ്രവാദികളാണെന്ന ആരോപണം വളരെ ഗൗരവമുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന ഒരു അഭിപ്രായം. ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള അഭിപ്രായം ഒഴുക്കന്‍മട്ടില്‍ പറഞ്ഞതാണോ..അതോ കൃത്യമായ തെളിവിന്റെ പശ്ചാത്തലത്തിലാണോ എന്നും ചിലര്‍ ചോദിക്കുന്നു. യാക്കൂബ് മേമനെ കോടതിയും ഇന്ത്യന്‍ നിയമസംവിധാനങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണ് എന്നിരിക്കെ ജനപ്രതിനിധി കൂടിയായ ഒരാള്‍ ഇത്തരം പരാമര്‍ശം നടത്തിയത് ഗൗരവമായി എടുക്കണമെന്നും ചിലര്‍ പറയുന്നു.
നേരത്ത യാക്കൂബ് മേമനെ അനുകൂലിച്ച് ശശി തരൂര്‍ എംപി നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് തള്ളിയിരുന്നു.

Tags: vt balram
ShareTweetSendShare

Latest stories from this section

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies