മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നതിലൂടെ മമത ബാനര്‍ജി ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. പാകിസ്ഥാന്റെ ഭാഷയാണ് മമത സംസാരിക്കുതെന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി പാര്‍ലമെന്റിനെയോ രാഷ്ട്രപതിയേയോ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എല്ലാ കാര്യങ്ങളും ഐക്യരാഷ്ട്ര സഭയിലേക്ക് എത്തിക്കാനാണ് പാകിസ്ഥാന് ശ്രമിക്കുന്നത്. പാകിസ്താന് ചെയ്യുന്നത് പോലെ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാതെ ഐക്യരാഷ്ട്ര സഭയില്‍ വിഷയം എത്തിക്കാനായി സംസാരിക്കുകയാണ് മമത ബാനര്‍ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ പ്രത്യേക സമിതിയെ വിടണമെന്ന് മമത പ്രസ്താവന ഇറക്കിയത്. മമത ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
Discussion about this post