ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനായി വരുന്ന 10 ദിവസത്തിനുള്ളിൽ ഒരു പ്രത്യേക കാമ്പെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചെന്ന് ബിജെപി നേതാവ് ഭൂപേന്ദർ യാദവ്. ഈ നിയമവുമായി ബന്ധപ്പെട്ട് 3 കോടി കുടുംബങ്ങളെ കാണാനും പാർട്ടി തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് 250 ലധികം സ്ഥലങ്ങളിൽ വാർത്താസമ്മേളനങ്ങൾ നടത്തുമെന്നും ഭൂപേന്ദർ യാദവ് വ്യക്തമാക്കി.
രാജ്യവ്യാപകമായി 1000 റാലികള്‍ സംഘടിപ്പിക്കാനും വീടുകള്‍ തോറുമുള്ള പ്രചരണത്തിനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളില്‍ ജനം വിശ്വസിക്കരുതെന്ന് പറഞ്ഞായിരിക്കും ബിജെപിയുടെ പ്രചാരണം.
Discussion about this post