സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതൽ നേരം അടച്ചിടുന്നതിനാൽ മണ്ഡലപൂജാവേളയിൽ തീർത്ഥാടകരെ നിയന്ത്രിക്കേണ്ടി വരുമെന്ന് പൊലീസ്. നിലക്കൽ ഇടത്താവളത്തിലെ വാഹന പാർക്കിംഗ് നിറഞ്ഞാൽ ഇടത്താവളങ്ങളിൽ കേന്ദ്രീകരിച്ച് തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇടത്താവളത്തില്‍ വാഹനം നിറഞ്ഞതിനെ തുടര്‍ന്ന് മുന്‍വര്‍ഷം മണിക്കൂറുകളോളം തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ വഴിയില്‍ കിടക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും പോലീസ് അറിയിച്ചു.
ഡിസംബര്‍ 27 നാണ് ശബരിമല മണ്ഡല പൂജ. 26 ന് സൂര്യഗ്രഹണം ആയതിനാൽ പുലർച്ചെ മൂന്ന് മണി മുതൽ ആറ് മണി വരെ മാത്രമേ നടതുറക്കുകയുള്ളൂ. അന്ന് തന്നെ തങ്ക അങ്കി ഘോഷയാത്രയും എത്തും. ഉച്ചക്ക് 12 മണിക്ക് ശുദ്ധിക്രിയകൾക്ക് ശേഷം അൽപ്പനേരം മാത്രമേ തീർത്ഥാടർക്ക് ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു.
Discussion about this post