ബീഹാര്‍:”ഞങ്ങള്‍ക്ക് സത്യത്തിന്റെ ശക്തിയുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോക്കിന്റെ ശക്തിയുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, തോക്കിന്റെ ശക്തിയെക്കാള്‍ വലുത് സത്യത്തിന്റെ ശക്തിയാണ് എന്ന് ബോധ്യമാകും. ആത്മീയ നേതാവ് ദലൈലാമ ക്രിസ്മസിന് ചൈനയ്ക്ക് നല്കിയ സന്ദേശമാണിത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ ബുദ്ധമത ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന ചൈനയിലെ ആളുകള്‍ പതുക്കെ അവര്‍ തെരഞ്ഞടുത്ത ബുദ്ധമതം ശരിയാണെന്ന് മനസ്സിലാക്കാന്‍ തുടങ്ങിയെന്നും ദലൈലാമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദലൈലാമയുടെ പിന്‍ഗാമികള്‍ക്കെതിരെ ചൈനയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദലൈലാമയുടെ വാക്കുകള്‍
ടിബറ്റന്‍ ആത്മീയ നേതാവുകൂടിയായ ദലൈലാമ ബീഹാറിലെ ഗയയില്‍ സന്ദര്‍ശനത്തിലാണ് ഇപ്പോള്‍ . 14 ദിവസം അദ്ദേഹം ഗയയില്‍ താമസിക്കും. ബുദ്ധമതഗ്രന്ഥമായ ‘ബോധിസത്വത്തിന്റെ ജീവിതമാര്ഗത്തിലേക്കുള്ള വഴികാട്ടി’ എന്ന വിഷയത്തിലെ അദ്ധ്യാപനവും ഈ വേളയില്‍ നടക്കും. എട്ടാം നൂറ്റാണ്ടില്‍ ഒരു ഇന്ത്യന്‍ സന്യാസി ശാന്തിദേവയാണ് പുസ്തകം രചിച്ചത്.
ബുദ്ധമതത്തെക്കുറിച്ചുള്ള ഒരു പ്രഭാഷണവും ഇവിടെ നടക്കുന്നുണ്ട്. ജനുവരി ആറിന് നടക്കുന്ന പ്രഭാഷമ പരിപാടിയില്‍ 50,000 പേരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.
”നിങ്ങള്‍ എല്ലാവരും എന്റെ പുനര്‍ജന്മത്തെക്കുറിച്ച് ധാരാളം ചര്‍ച്ച ചെയ്തു. എനിക്ക് 84 അല്ലെങ്കില്‍ 85 വയസ്സായി, എനിക്ക് സുഖമാണ്. എന്റെ പുനര്‍ജന്മത്തെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് തിരക്കുന്നത്? സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഏറ്റുവാങ്ങിയ വേളയില്‍ ദലൈലാമയുടെ വാക്കുകളായിരുന്നു ഇത്.
ടിബറ്റന്‍ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ”സ്പ്ലിറ്റിസ്റ്റ്” എന്നാണ് ദലൈലാമയെ ചൈന കുറ്റപ്പെടുത്തുന്നത്. ചൈനീസ് അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെടാനായി 14-ാമത്തെ ദലൈലാമ 1959 ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും മലയോര ധര്‍മ്മശാലയില്‍ പ്രവാസത്തില്‍ കഴിയുകയും ചെയ്തു. ഞങ്ങള്‍ക്ക് സത്യത്തിന്റെ ശക്തിയുണ്ട്, ചൈനയ്ക്ക് തോക്കിന്റെ ശക്തിയുണ്ട് ‘: ദലൈലാമ
Discussion about this post