ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ രാംപുരിലാണ് വെടിവെപ്പ് നടന്നത്. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യു വരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ ഉറിയിലെ ഹാജിപീറിലും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പ്രദേശവാസികൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തുന്നതായാണ് വിവരം.
അതേസമയം പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നിരന്തരമായി പ്രകോപനം ഉണ്ടാകുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരില്‍ സംസ്ഥാന പോലീസ് മേധാവി ദില്‍ബഗ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായാണ് അടിയന്തരമായി യോഗം ചേര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ഭീകരര്‍ പോലീസിന്റെ പിടിയില്‍ ആയിരുന്നു.
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. മേഖലയിൽ തിരച്ചിൽ ശക്തമാക്കാനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post