കഞ്ചാവ് ടീംസ് പ്രസ്താവനയില്‍ വീണ്ടും പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. ”ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്” എന്ന കുറിപ്പോടെ നാര്‍ക്കോട്ടിക് ഈസ് എ ഡര്‍ട്ടി ബിസിനസ് എന്ന ക്യാപ്ഷനുള്ള മോഹന്‍ലാലിന്റെ കുറിപ്പ് പങ്കുവച്ചാണ് സന്ദീപ് വാര്യരുടെ പേസ്ബുക്ക് കുറിപ്പ്.
ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പിന് പിടിച്ചാല്‍ ധര്‍ണയ്ക്ക് കഞ്ചാവ് ടീംസ് വരില്ല എന്ന് സന്ദീപ് വാര്യര്‍ നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ സിനമാതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടി എന്ന പോലെ ആഷിഖ് അബുവും, നടി റിമ കല്ലിങ്കലും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ആരെടാ നാറി നീ എന്ന ഫിലോമിനയുടെ ക്യാപ്ഷന്‍ അടങ്ങിയ പോസ്റ്റര്‍ ഷെയര്‍ ചെയ്തായിരുന്നു റിമയുടെ പ്രതികരണം. ചാണകത്തില്‍ ചവിട്ടരുത് എന്ന പരിഹാസവുമായി ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. ഇത് സന്ദീപ് വാര്യര്‍ക്കുള്ള മറുപടിയാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.
ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3365893870119022/?type=3&theater
Discussion about this post