തിരുവനന്തപുരം :35ാമത് ദേശീയ ഗെയിംസിന് നാളെ തിരിതെളിയും.തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ സച്ചിന് തെന്‍ഡുല്‍ക്കറും പി.ടി. ഉഷയും ദീപശിഖ തെളിയിക്കും. ഏഴ് ജില്ലകളിലായാണ് മത്സരങ്ങള്‍. ……
ആദ്യ ഒളിംപിക്സിന് അരങ്ങായ പുരാതന ഒളിംപിയയുടെ പശ്ചാത്തലത്തിലാണ് ഉദ്ഘാടന ചടങ്ങ്. 11,500 അത്ലറ്റുകളാണ് ദേശീയ ചാമ്പ്യന്മാരാകാന് മല്‍സരിക്കുന്നത് . ഫെബ്രുവരി ഒന്നുമുതല്‍ 13 വരെ ഏഴ് ജില്ലകളിലായി തയ്യാറാക്കിയിരിക്കുന്ന മീറ്റ് 28 വേദികളിലായാണ് അരങ്ങേറുന്നത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, സൈക്ളിംഗ്, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബാള്‍, നെറ്റ്ബാള്‍, സ്ക്വാഷ്, ടെന്നിസ്, വുഷു, ട്രയാത്ത്ലണ് തുടങ്ങിയവ തിരുവനന്തപുരത്ത് നടക്കുന്നത്. കബഡിയും ഖോഖോയും ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ നടക്കും. ഹോക്കി, റഗ്ബി മത്സരങ്ങളാണ് കൊല്ലത്ത് നടക്കുക. കൊച്ചിയില്‍ ടേബിള്‍ ടെന്നിസ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ഗോള്‍ഫ് തുടങ്ങിയവയും ആലപ്പുഴയില്‍ ജലകായിക മത്സരങ്ങളും അരങ്ങേറും. ജുഡോ, വെയ്റ്റ്ലിഫ്റ്റിംഗ് എന്നിവ തൃശൂരാണ്. കോഴിക്കോട്ട് വോളിബാള്‍, ഫുട്ബാള്‍ തുടങ്ങിയ ഇനങ്ങളാണ്. കണ്ണൂര്‍ മുണ്ടയാട്ടെ പുതിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഗുസ്തി മത്സരങ്ങളാണ് നടക്കുന്നത്.
മത്സരങ്ങള്‍ നടത്താനായി സ്റ്റേഡിയങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. പുതിയ കായിക ഉപകരണങ്ങള്‍ പലയിടത്തും എത്തിയിട്ടില്ലാത്തതിനാല്‍ മറ്റ് സംസഥാനങ്ങളില്‍ നിന്ന് സംഘടിപ്പിച്ചവ സജ്ജമാക്കിയിട്ടുണ്ട്. ഗെയിംസിന്റെ ദീപശിഖാ റാലി ഇന്ന് തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും.
Discussion about this post