കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് കേരള ഹൈക്കോടതി മുന്‍ ചീഫ് ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ്. മൗലികാവകാശത്തെ കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 14, 15 എന്നിവ വായിച്ചു നോക്കാതെയാണ് പലരും അഭിപ്രായം പറയുന്നത്. അഭയാര്‍ഥികളായി വന്ന എല്ലാവരേയും മാറോട് ചേര്‍ത്ത പാരമ്പര്യമാണ് ഇന്ത്യയുടേതെന്നും ജസ്റ്റിസ് ചിദംബരേഷ് പറഞ്ഞു. പൗരത്വ ഭേദഗതി-സത്യവും മിഥ്യയും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചത്.
അതേസമയം ദേശീയ വികാരമാണ് ഈ ബില്ലിലൂടെ നടപ്പിലായത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറും മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ സി വി ആനന്ദബോസിന്റെ വാക്കുകള്‍.
പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ഇതിനെ കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകളാണ് പരത്തുന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ചായിരുന്നു മുന്‍ ഡിജിപി എംജിഎ രാമനും സംസാരിച്ചത്. നിരവധി വര്‍ഷങ്ങളുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ഇപ്പോള്‍ ആസാദി മുദ്രാവാക്യവുമായി വരുന്നവര്‍ക്ക് ആരില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെന്നും എംജിഎ രാമന് ചോദിച്ചു.
Discussion about this post