ഡല്‍ഹി: ഇന്ത്യ 2026-ല്‍ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടന് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2026-ല്‍ ഇന്ത്യ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജപ്പാനെ മറികടന്ന് 2034-ല്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയ്ക്ക് 2024-ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകാനാവില്ല. പക്ഷെ 2026-ല്‍ ആ ലക്ഷ്യം നേടാനാവുമെന്നും റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. ഇന്ത്യ 2019-ല്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. 2026-ല്‍ ജര്‍മ്മനിയെ ഇന്ത്യ മറികടക്കും. 2034-ല്‍ ജപ്പാനെയും മറികടക്കും. ‘വേള്‍ഡ് ഇക്കണോമിക് ലീഗ് ടേബിള്‍ 2020’ എന്ന് പേരിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
മൂന്നാം സ്ഥാനത്തിന് വേണ്ടി അടുത്ത 15 വര്‍ഷം ഇന്ത്യയും ജപ്പാനും ജര്‍മ്മനിയും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നും ആത്യന്തിക വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Discussion about this post