ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപം തെളിയിച്ചത്.
2020 ജനുവരി 15നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്നാണ് പൊന്നമ്പലമേട്ടിൽ ഭക്തകോടികൾ കാത്തിരിക്കുന്ന മകരവിളക്ക് ദർശനം.
മണ്ഡല പൂജകൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ 27 ന് ആയിരുന്നു നടയടച്ചത്. മകരവിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടക്കുക.
Discussion about this post