തൃശൂര്‍: നൂറു കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പു കേസില്‍ ടിഎന്‍ടി കമ്പനി ഉടമകളായ അച്ഛനും മക്കളും അറസ്റ്റില്‍. എറണാകുളം കുഞ്ഞിത്തൈ കുറുപ്പശേരി തോമസ് (64), മക്കളായ ടെല്‍സണ്‍ (44), നെല്‍സണ്‍ (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ക്കെതിരെ അഞ്ഞൂറിലധികം കേസുകള്‍ ഉണ്ട്. അനുഗ്രഹ എന്ന പേരില്‍ കുറിക്കമ്പനി തുടങ്ങിയ ശേഷം ടിഎന്‍ടി എന്നു പേരു മാറ്റി തട്ടിപ്പു നടത്തി മുങ്ങിയെന്നാണു കേസ്.
മുംബൈയിലാണു കമ്പനി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരിങ്ങാലക്കുട ആസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനം. പരാതികള്‍ പ്രവഹിച്ചതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒട്ടേറെപ്പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. മുംബൈയിലും പ്രതികള്‍ തട്ടിപ്പു നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. രാംജ്യോതി കുറീസ് എന്നപേരിലാണു ഇവിടെ തട്ടിപ്പ്.
Discussion about this post