ഡല്‍ഹി: ഇന്ത്യയിലെ മൂന്നു സേനകളെയും പരസ്പരം ഏകോപിപ്പിക്കുന്ന ഡിഫന്‍സ് സറ്റാഫ് ചീഫിന്റെ വസ്ത്രാലങ്കാരങ്ങളുടെ മാതൃക പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറുടെ ഓഫിസ് പുറത്തുവിട്ടു. പുതുതായി സ്ഥാനമേല്‍ക്കുന്ന ഡിഫന്‍സ് സ്റ്റാഫ് ചീഫിന്റെ ബട്ടനുകളും ബെല്‍റ്റും ബക്കിളും ബാഡ്ജും തൊപ്പിയും കാണിക്കുന്ന ചത്രങ്ങളാണ് ട്വിറ്റര്‍ വഴി പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് മൂന്നു സേനകളെയും ഏകോപിപ്പിക്കുന്ന ഒരു തസ്തിക സൃഷ്ടിക്കപ്പെടുന്നത്. ജനറല്‍ ബിബിന്‍ റാവത്ത് ആണ് ഇന്ത്യയുടെ ആദ്യ ഡിഫന്‍ സ്റ്റാഫ് മേധാവി.
മൂന്ന് സേനകളുടെയും ചിഹ്നങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ മേധാവിയുടെ വസ്ത്രാലങ്കാരങ്ങള്‍ തയ്യാറാക്കിയത്. വ്യോമസേനയുടെ ഗരുഡന്‍, കരസേനയുടെ വിലങ്ങനെ വച്ച രണ്ട് വാളുകള്‍, നാവികസേനയുടെ നങ്കൂരം തുടങ്ങിയവ സംയോജിപ്പിച്ചാണ് ബക്കിളുകളും ബട്ടനുകളും തയ്യാറാക്കിയിട്ടുളളത്. ബിബിന്‍ റാവത്ത് ഉപയോഗിക്കുന്ന പീക് കാപ്പിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
പുതിയ ഡിഫന്‍സ് സ്റ്റാഫ് മേധാവിയുടെ തൊപ്പിയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Chief of the Defence Staff #CDS on assumption of appointment will have his office in South Block. #CDS shall have parent Service uniform.
Rank badges & accoutrements of #CDS reflect #Jointness#Integration #Synergy
— ADG PI – INDIAN ARMY (@adgpi) December 31, 2019
Discussion about this post