വിവിധോപയോഗ വിമാനമായ ഡ്രോണിയര്‍-228 ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 41 ഓട്ടേഴ്സ് സ്ക്വാഡ്രണിലേക്ക് നല്‍കിക്കൊണ്ട് ഇന്ത്യന്‍ വായുസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര് കെ എസ് ബദൗരിയ ഉദ്ഘാടനം ചെയ്തു. പാലം വ്യോമസേനാകേന്ദ്രത്തില്‍ വച്ചുനടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്.
വളരെയേറെ ഇന്ധനക്ഷമതയുള്ള കരുത്തുറ്റ വിവിധോപയോഗ വിമാനമാണ് ഡ്രോണിയര്‍ 228. ജര്‍മ്മന്‍ വിമാനനിര്‍മ്മാണക്കമ്പനിയായ ഡ്രോണിയറീന്റെ ഈ വിമാനം ഇന്ത്യയില്‍ നിര്‍മ്മിയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ആണ്.
1090 കോടി രൂപയ്ക്ക് പതിനാല് വിമാനങ്ങള്‍ നിര്‍മ്മിയ്ക്കാനാണ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന് കരാര്‍ നല്‍കിയത്. ഇതില്‍ ആദ്യവിമാനമാണ് വ്യോമസേനയ്ക്ക് കൈമാറിയത്. മറ്റു വിമാനങ്ങള്‍ 2020ഓടെ നിര്‍മ്മിച്ച് കൈമാറ്റം ചെയ്യുമെന്നറിയപ്പെടുന്നു.
പത്തൊമ്പത് യാത്രികരേയും രണ്ട് വൈമാനികരേയും വഹിയ്ക്കാന്‍ കഴിയുന്ന ഈ വിമാനം ദുരന്തമുഖത്ത് സഹായമെത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായിയ്ക്കുന്നവയാണ്. വിമാനത്തോടൊപ്പം ഫ്ലൈറ്റ് ഇന്സ്പെക്ഷന് സിസ്റ്റവും നമ്പര്‍ 41 ഓട്ടേഴ്സ് സ്ക്വാഡ്രനിലേക്ക് നല്കി എയര്‍ ചീഫ് മാര്‍ഷല്‍ ബദൗരിയ ഉദ്ഘാടനം ചെയ്തു,
Discussion about this post