ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വ്യാജ പാസ്പോര്‍ട്ടുകളുമായി മൂന്ന് പേര് അറസ്റ്റിൽ. 250ഓളം പേര്‍ക്ക് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചു നല്കിയ സംഘമാണ് പിടിയിലായത്. വിദേശ രാജ്യങ്ങളിലേക്ക് കടക്കാന്‍ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചു നല്കുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
പിടിയിലായവരില്‍ നടത്തിയ പരിശോധനയില്‍ നിന്നും 90 വ്യജ പാസ്പോര്ട്ടുകള് ഗാസിയാബാദഗ് പോലീസ് പിടിച്ചെടുത്തു. വ്യാജ പാസ്പോര്‍ട്ടുകള്‍ക്കു പുറമെ വ്യാജ സ്റ്റാമ്പുകളും വിദേശ കറന്‍സികളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ ഗാസിയാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post