കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ വീണ്ടും പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഒരു വിലയുമില്ലെന്നും, വെറുതെ സമയം കളയുയകയാണ് നിയമസഭ ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രമേയത്തിന് നിയമസാധുതയും ഭരണഘടനാ സാധുതയുമില്ലെന്ന് അഭിപ്രായപ്പെട്ട ഗവര്‍ണര്‍ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നും വ്യക്തമാക്കി.
പൗരത്വ നിയമം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. നിയമം കേരളത്തെ ഒരു തരത്തിലും ബാധിക്കില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തിന് സമയം ചെലവഴിക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഉപകാരപ്രദമായ കാര്യങ്ങള്‍ സംസ്ഥാനത്തിനായി ചെയ്യേണ്ട സമയമാണ് ഇങ്ങനെ വെറുതെ കളയുന്നതെന്നും അദേഹം പറഞ്ഞു. ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.. ചരിത്ര കോൺഗ്രസിന്റെ ഉപദേശപ്രകാരമാണ് പ്രമേയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post