പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ അക്രമം അഴിച്ചുവിട്ടതിന് മാതാപിതാക്കള്‍ ജയിലിലായതിനെ തുടര്‍ന്ന് 14 മാസം പ്രായമുള്ള കുഞ്ഞ് തനിച്ചായി എന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വധേരയെ വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിഞ്ഞ വാരണാസിയിലെ ഒരു പിഞ്ചുകുഞ്ഞിന്റെ ദുരവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി ാേയാഗി ആദിത്യനാഥ് ശ്രദ്ധിക്കണമെന്ന് പ്രിയങ്ക വധേര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കുട്ടികള്‍ മരിക്കാനിടയായ സംഭവം ചൂണ്ടിക്കാട്ടിയാണ് മായാവതിയുടെ തിരിച്ചടി. പ്രിയങ്ക മരിച്ച കുട്ടികളുടെ വീട് സന്ദര്‍ശിക്കാത്തതിനെയും, സംഭവത്തെ അപലപിക്കാത്തതിനെയും മായാവതി വിമര്‍ശിച്ചു.
‘കോട്ട ആശുപത്രിയിലെ 100 കുട്ടികളുടെ മരണത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മൗനം പാലിക്കുന്നത് വളരെ സങ്കടകരമാണ്. ഉത്തര്‍പ്രദേശിനെപ്പോലെ രാജസ്ഥാനിലെ അമ്മമാരെ പ്രിയങ്ക പോയി കാണാത്തത് എന്ത് കൊണ്ടാണ്. ‘ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കോട്ട കുടുംബങ്ങളെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സന്ദര്‍ശിച്ചില്ലെങ്കില്‍, ഉത്തര്‍പ്രദേശിലെ ഇരകളോടുള്ള അവളുടെ സമീപനം രാഷ്ട്രീയ അവസരവാദമായി കണക്കാക്കും, ഇതെല്ലാം യുപിയിലെ ജനങ്ങള്‍ വിലയിരുത്തണമെന്നും മായാവതി ട്വീറ്റ് ചെയ്തു.
വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ക്കാരിന്റെ മനോഭാവം അപലപനീയമാണെന്നും, നിരുത്തരവാദപരവും കരുണയില്ലാത്തതാണെന്നും മായാവതി പറഞ്ഞു.
1. कांग्रेस शासित राजस्थान के कोटा जिले में हाल ही में लगभग 100 मासूम बच्चों की मौत से माओं का गोद उजड़ना अति-दुःखद व दर्दनाक। तो भी वहाँ के सीएम श्री गहलोत स्वयं व उनकी सरकार इसके प्रति अभी भी उदासीन, असंवेदनशील व गैर-जिम्मेदार बने हुए हैं, जो अति-निन्दनीय।
— Mayawati (@Mayawati) January 2, 2020
2. किन्तु उससे भी ज्यादा अति दुःखद है कि कांग्रेस पार्टी के शीर्ष नेतृत्व व खासकर महिला महासचिव की इस मामले में चुप्पी साधे रखना। अच्छा होता कि वह यू.पी. की तरह उन गरीब पीड़ित माओं से भी जाकर मिलती, जिनकी गोद केवल उनकी पार्टी की सरकार की लापरवाही आदि के कारण उजड़ गई हैं।
— Mayawati (@Mayawati) January 2, 2020
സിഎഎ വിരുദ്ധ പ്രതിഷേധത്തെത്തുടര്‍ന്ന് 14 മാസം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ ജയിലിലാണെന്ന് കഴിഞ്ഞ ദിവസം പ്രിയങ്ക വധേര ആരോപിച്ചിരുന്നു.
Discussion about this post