തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് ഭീഷണിയുമായി കെ.മുരളീധരന് എംപി. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം ബിജെപി ഏജന്റ് മാത്രമാണെന്നും ആണ് മുരളീധരന്റെ ആരോപണം.
രാജിവച്ചില്ലെങ്കില്‍ ഗവര്‍ണറെ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ല. ഗവര്‍ണര്‍ പരിധി വിട്ടാല്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. പദവിയിലിരിക്കുമ്പോള്‍ പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചേ ആദരം ലഭിക്കൂ എന്നും കെ.മുരളീധരന് വിമർശനമുന്നയിച്ചു.
Discussion about this post