ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തു പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബാസ് നഖ്വി. അയല്‍രാജ്യങ്ങളില്‍ നിന്നു മതപീഡനത്താല്‍ പുറത്താക്കപ്പെടുന്നവര്‍ക്ക് ഇന്ത്യ അഭയം നല്കുന്നു എന്നതില്‍ അഭിമാനിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ പ്രതിഷേധം നടക്കുന്നതു നിര്‍ഭാഗ്യകരമാണ്. ഒരു വലിയ ദൗത്യത്തെ തടസപ്പെടുത്താനാണു പ്രതിഷേധിക്കുന്നവര്‍ ശ്രമിക്കുന്നത്. ഇന്ത്യ മനുഷ്യത്വത്തിന്റെ ഒരു കടലാണ്. ആ നിലയ്ക്ക് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്കുന്ന നടപടി അഭിനന്ദനീയമാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post