ഡല്‍ഹി: പാക്കിസ്ഥാനിലെ നങ്കന ഗുരുദ്വാര ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു മൗനം പാലിക്കുന്നുവെന്ന് ബിജെപി നേതാവ് മീനാക്ഷി ലേഖി. എവിടേക്കാണ് സിദ്ധു ഒളിച്ചോടിപ്പോയിരിക്കുന്നതെന്ന് ചോദിച്ച് മീനാക്ഷി ലേഖി പരിഹസിച്ചു.
2018-ല്‍ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്ത സിദ്ധു പാക്ക് ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‍വയെ ആലിംഗനം ചെയ്ത സംഭവവും അവര്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചു. ‘എനിക്ക് അറിയില്ല, സിദ്ധു എവിടേക്കാണ് ഒളിച്ചോടിയിരിക്കുന്നതെന്ന്… ഇത്രയും ഒക്കെ സംഭവിച്ച സ്ഥിതിക്ക്, ഐഎസ്‌ഐ ചീഫിനെ അദ്ദേഹത്തിന് ആലിംഗനം ചെയ്യേണ്ടിയിരിക്കും. എങ്കില്‍ കോണ്‍ഗ്രസ് അത് കാണണം’ – ലേഖി വിമര്‍ശിച്ചു.
‘അവര്‍ ഐഎസ്‌ഐ ചീഫിനെ ആലിംഗനം ചെയ്യാന്‍ സിദ്ധുവിനെ അയച്ചു. അതിന് ശേഷം എന്തുണ്ടായി ? നങ്കന സാഹേബിലെ ആക്രമണം അവര്‍ അവസാനിപ്പിച്ചോ ? പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് നിര്‍ത്തിയോ ? ‘ മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച നങ്കന ഗുരുദ്വാരയില്‍ സിഖ് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് നിരവധി വിശ്വാസികള്‍ ഗുരുദ്വാരയില്‍ കുടുങ്ങിയിരുന്നു. സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ജനക്കൂട്ടം ഗുരുദ്വാര വളയുന്ന വീഡിയോ ദൃശ്യങ്ങല്‍ അകാലിദള്‍ എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് പുറത്തുവിട്ടത്.
അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന ആരോപണത്തിന്‍റെ പിന്തുടര്‍ച്ചയാണ് ആക്രമണം. യുവതിയെ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post